പേരാവൂർ : 14 കിലോമീറ്റർ ഓടിയെത്തിയതിൻ്റെ ക്ഷീണം തീരെയില്ല. വിയർപ്പ് ഉണങ്ങിയതിന് ശേഷം ജോലിയിലേക്ക്. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസം എൻ്റെ ഓഫിസിലേക്ക് മാരത്തൺ പോലെ ഓടിയെത്തുകയായിരുന്നു.കെ എസ് ഇ ബി ഉദ്യോഗസ്ഥനായ കെ.സി.രാമചന്ദൻ. തില്ലങ്കേരി ആലയാട് സ്വദേശിയായ ഇദ്ദേഹത്തിനൊപ്പം കൂട്ടുകാരായ ബാലചന്ദ്രനും വിശ്വനാഥനും ഉണ്ടായിരുന്നു. തില്ലങ്കേരി പഞ്ചായത്ത് അംഗം കെ.വി.ആശ രാമചന്ദ്രൻ്റെ അവസാന ഡ്യൂട്ടി ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ഇടയ്ക്ക് വിശ്രമിക്കാതെ ഓടിയ രാമചന്ദ്രൻ 1 മണിക്കൂർ കൊണ്ട് പേരാവൂർ തൊണ്ടിയിൽ ഉള്ള സെക്ഷൻ ഓഫീസിൽ എത്തി.20 വർഷമായി ഇദ്ദേഹം കെ എസ് ഇ ബി യിൽ ജോലി ചെയ്യുന്നു.നിരവധി ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.കെ എസ്ഇബി സ്റ്റേറ്റ് മീറ്റിൽ 800 മീറ്ററിൽ ചാംപ്യനായിരുന്നു രാമചന്ദ്രൻ.കെ എസ് ഇ ബി യിൽ മസ്ദൂർ ആയി ജോലിയിൽ പ്രവേശിച്ച രാമചന്ദ്രൻ ഓവർസിയറായാണ് പിരിയുന്നത്.
On the last day, I ran 14 km to reach the office